Thursday 25 August 2011

വില്യം കാറ്ലോസ് വില്യ്സമ്സ്.


വില്യം കരോള്‍ വില്യംസിന്റെ ഓറ്മ്മയ്ക്ക്.*

മിഗൂള്‍ ബാറ്ണറ്റ്**

പ്രാവുകള്‍ എന്റെ ഗൃഹത്തിനു മീതെ
പറന്നകലുന്നു
ഒരു കരിമ്പൂച്ച ആറ്ത്തിയോടെ
ആകാശത്തു കണ്ണും നട്ടിരിക്കുന്നു.
ആരും അതു കാണുന്നില്ല,
ഒരു വിലയും കല്‍പ്പിക്കുന്നില്ല,
ഞാന് അറിയുന്നു, ചിലപ്പോള്‍
ആസക്തികള്‍ക്കാരും
ഒട്ടും വിലമതിക്കുന്നില്ല.


2.
കത്തിക്കാളും നിന്‍സ്വറ്ണ്‍ണത്തലമുടി
എന്‍ തലയിണയില്‍,
അതൊരുപക്ഷേ നിന്‍ തലമുടിയല്ല,
എന്‍ കണ്ണുകളെന്തോ വെറുതെ
തീയ്യില്‍ ചാടുവതാകാം.




3.

ബുദ്ധിയുടെ കണ്ണുകള്‍ ചിമ്മുന്ന
ഒരു രാജകീയ മൂങ്ങയാണു ഞാന്‍
നിശയെ മൂറ്ദ്ധാവിലേറ്റി
തലകീഴാക്കി വസിക്കുന്നു ഞാന്‍,
കാറ്റിന്‍ മൂളല്‍പോലെ
രാശിചക്രമ്പോലെ,
ചിലപ്പോള്‍ ഞാനോറ്ക്കുന്നു
നിശ്ശബ്ദനായ് ഞാന്‍ സഞ്ചരിക്കുന്നുവെന്നു.

മെമ്മോറാണ്ടം രണ്ടു.
ഞാനൊരു പ്രേമകാവ്യം രചിക്കും മുമ്പേ
അതൊരു രാഷ്ട്രീയ കവിതയായി മാറുന്നു
ഞാനൊരു രാഷ്ട്രീയകാവ്യം രചിക്കും മൊമ്പേ
അതൊരു പ്രേമകാവ്യമായി മാറുന്നു.
അപ്പോള്‍ ഞാനറിയുന്നു
കവിതയെയല്ല ഞാന്‍ കാമിക്കുന്നതു
നിന്നെയും ചരിത്രത്തെയുമാണെന്നു.




**വില്യം കരോള്‍ വില്യംസ്. പ്രസിദ്ധ അമേരിക്കന്‍ കവി. 1883-1963. ഇദ്ദേഹം പേരുകേട്ട ഒരു ശിശുരോഗ വിദക്തനുമായിരുന്നു.
** മിഗൂള്‍ ബാറ്ണറ്റ്. പ്രസിദ്ധ ക്യൂബന്‍ കവിയും നോവലിസ്റ്റും. ക്യൂബയില്‍ വളരെയേറെ അറിയപ്പെടുകയും, ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരെഴുത്തുകാരന്‍.